2011, ജൂലൈ 19, ചൊവ്വാഴ്ച

വി.കെ.എന്‍


ചിരിക്കാന്‍ മറന്നു പോയ പുതിയ തലമുറയെക്കുറിച്ച് ശ്രീ ചൊവ്വല്ലൂര്‍ സംസാരിക്കുന്നതു കേട്ടിട്ടുണ്ട്, നാട്ടിന്‍പുറത്തെ മാറ്റം വരാത്ത നിത്യ വൃത്തി കളെ നര്‍മത്തിന്റെ ഭാഷ യിലൂടെ അവതരിപ്പിച്ചു വിരസത ഇല്ലാതാക്കുന്ന കഥാ പാത്രങ്ങളെ നിരത്തിയാണ് വി കെ എന്‍ മലയാളത്തിന്റെ എക്കാലത്തെയും മികച്ച സൃഷ്ടികള്‍ രചിച്ചത് . എങ്കിലും മുഖ്യ ധാര വായനയില്‍ നിന്നും അല്പം അകലം സഞ്ജയനും വി കെ എനിനും സാഹിത്യ ലോകം സൃഷ്ടിച്ചിരുന്നു എന്നത് അനിഷേധ്യമാണ്. അതൊരുപക്ഷേ എതു വ്യവസ്ഥിതിക്ക് നേരെയും ശരം തൊടുക്കാന്‍ കെല്‍പ്പുള്ള ഈ മഹാരഥന്‍മാരുടെ കടലാസ്സില്‍ പൊതിഞ്ഞ കല്ലിനോടുള്ള പേടി കൊണ്ടുമാകാം. ഇത്തരം സൃഷ്ടികള്‍ക്ക് ഒരു സഹൃദയനെ വായയുടെ ലോകത്തിലെക്ക് കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട് എന്നത് വിസ്മയകരമായ സത്യമാണ്. ഗൗരവമുള്ള ഒരു സൃഷ്ടി അതിന്റെ ഭാഷയെ ഏറെ ആശ്രയിക്കുന്നുണ്ട് , പക്ഷെ അതിന്റെ രചനാ യാത്രകളില്‍ നര്‍മത്തിന്റെ സൌരഭ്യമുണ്ടാകുന്നത് സൃഷ്ടിയുടെ ഗൌരവത്തെ ഒരു തരത്തിലും ബാധിക്കാനിടയില്ല , നമ്മുടെ വായനാ ജാലകം വിസ്തൃതമായി തുറന്നുവെക്കപ്പെട്ടതെങ്കില്‍.

ലോഹിതദാസ്

പച്ചപ്പുള്ള ഗ്രാമീണ ജീവിതത്തിന്ടെ ആത്മാവ് തേടിയുള്ള ഒരു കഥാകൃത്തിന്റെ യാത്രകളാണ് മലയാസിനിമക്ക് ജീവനുള്ള കഥകള്‍ സമ്മാനിച്ചത്‌. ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ആത്മാവ്‌ എന്ന് ഗാന്ധിജി പറഞ്ഞത് എത്ര ശരിയാണ്‌, കലര്‍പ്പില്ലാത്ത കഥാപാത്രങ്ങളും തെളിച്ചമുള്ള കഥാ ആകാശവും. മൂക്കിന്‍ തുമ്പത്ത് കണ്ണട വെച്ച് ലോകം മുഴുവന്‍ തിരയുന്ന കഥാ കൃത്തുക്കള്‍ ഇതുള്‍ക്കൊണ്ടാല്‍, മലയാള സിനിമ ലോക സിനിമക്ക് കിടപിടിക്കും. കടത്തിണ്ണകളിലെ ചീട്ടുകളി താവളങ്ങളില്‍ കാഴ്ച്ചക്കാരനായും, വയലുകളുടെ സംഗീതം കേട്ടും, ഉത്സവ താളങ്ങളുടെ ലഹരിയില്‍ മുഴുകിയും ഇന്നും ലോഹിതദാസ് നമ്മള്‍ക്കിടയില്‍ ജീവിക്കുന്നു.

2011, ജൂലൈ 4, തിങ്കളാഴ്‌ച

പ്രണയം...ഞാന്‍

യാത്രയില്‍ ഞാനറിയാതെ
വഴിയില്‍ വീണുപോയ പ്രണയം
തിരഞ്ഞു, ഹൃദയത്തിന്റെ
എല്ലാ കള്ളറകളിലും, എവിടെയുമില്ല !!
മനസ്സിന്റെ ആള്‍ സഞ്ചാരമില്ലാത്ത
ഏതോ ഇടവഴിയില്‍, അല്ല,
നിരത്തില്‍ വീണുപോയ ഒരു തുകല്‍ സഞ്ചി പോലെ
ആദ്യം വഴിപോക്കരുടെ പാദ ലാളനങ്ങള്‍ ഏറ്റും,
പിന്നെ വണ്ടി ചക്രങ്ങളില്‍ ഞെരിഞ്ഞും
ദൃഡത തേഞ്ഞു വള്ളിയും തുന്നലുമറ്റ്
ചീഞ്ഞു തുടങ്ങിയപ്പോള്‍
ഒരുണക്ക കംബാല്‍ എടുത്തെറിയപ്പെട്ട
എന്റെ പ്രണയം .....
പതുക്കെ ഹൃദയം ചുമലില്‍ കൈ വെച്ച് ചോദിച്ചു
നീ തോറ്റുമടങ്ങിയ കളത്തില്‍ തന്നെ
നിന്റെ ഉടവാള്‍ അടിയറ വെച്ചതെന്ടിനു.

2009, മേയ് 8, വെള്ളിയാഴ്‌ച

ഒരോണം കൂടി

ഹരിതാഭയ്ക്കിടയില്‍ നക്ഷത്രമാകാന്‍ കൊതിക്കുന്ന മുക്കുറ്റിയും
അത്തത്തിനു കരഞ്ഞാല്‍ ഓണത്തിന് ചിരിക്കുന്ന മാനവും
നിറഞ്ഞ ഇല്ലവും, വല്ലവും, വല്ലോട്ടിയും
കന്നിക്കൊയ്ത്ത്തിനോരുങ്ങുന്ന വയലിന്റെ കിന്നാരവും
ഇക്കിളിക്കൂട്ടുന്ന ചിങ്ങക്കാറ്റും,
ഒരു നന്മയുടെ കുടവയറിന്റെ, ഓലക്കുടയുടെ, പ്രതീക്ഷക്കൊപ്പം
മക്കളെ കാത്തിരിക്കുന്ന അമ്മയുടെ തേങ്ങലും
മൌഡ്യ ത്തോ ടെ കരിന്തിരി കത്തുന്ന നിലവിളക്കിനുമുന്നില്‍
ഇലയില്‍ കാത്തിരുന്നു മുഷിഞ്ഞ വിഭവങ്ങളുടെ തണുപ്പും
ദീര്‍ഘയുസ്സുള്ള രാവിന്റെ അന്ത്യം വരെ
ചാരാത്ത പടിപ്പുരവാതിലും
ഉറക്കം അതിധിയായ്‌ പ്പൊലുമെത്താത്ത കണ്ണുകളും
പരിഭവം ഘനപ്പിച്ച കവിളും,
നനവിന്റെ ലാന്ചന ദ്രുതം ഉണങ്ങുന്ന ചുണ്ടുകളും
എല്ലാറ്റിനും ബാക്കി പത്രം പോലെ
മൌനിയായ അവിട്ടവും...